തിരുവനന്തപുരം: സംസ്ഥാനം നിക്ഷേപ സൗഹാർദമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സർക്കാർ ആരംഭിച്ച സിംഗിൾ വിൻഡോ സംവിധാനം മാറ്റി ഒരു സംസ്ഥാനം ഒരു അനുമതി ഒരു രേഖ സംവിധാനം പദ്ധതിക്കു സർക്കാർ അംഗീകാരം നൽകിയെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായുള്ള ഏക നിയമാധിഷ്ഠിത അഥോറിറ്റിയായ സരൾ കേരളം പദ്ധതിക്കും തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.
വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പുർ, ടോക്കിയോ എന്നിവിടങ്ങളിൽ കേരള ഡെസ്കുകൾ സ്ഥാപിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ക്രഷർ മെറ്റീരിയലുകളുടെ വരവു നിലച്ചത് നിർമാണമേഖലയെ ദോഷമായി ബാധിച്ചു
അതിർത്തി കടന്നുള്ള ക്രഷർ മെറ്റീരിയലുകളുടെ വരവു നിലച്ചതു മൂലം അസംസ്കുത വസ്തുക്കൾക്കുണ്ടായ കടുത്ത ക്ഷാമം വിലക്കയറ്റം എന്നിവ സംസ്ഥാനത്തെ ഹോളോബ്രിക്സ് നിർമാണമേഖലയുടെ സപ്ലൈ ചെയിനിനെ ബാധിച്ചിട്ടുണ്ടെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.